Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WaqfBoard

വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ട​ന; ര​ണ്ടാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ട​ന ര​ണ്ടാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. പ്രാ​തി​നി​ധ്യ നി​ര്‍​ണ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

ഷി​യാ, ബോ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളെ ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യു​ള്ള രേ​ഖ​ക​ള്‍ വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ങ്ങു​ക​യും അ​ത് പ​രി​ശോ​ധി​ക്കു​ക​യു​മാ​ണ്. വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്കാ​ന്‍ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മം ര​ണ്ടാ​ഴ്ച​യ്ക്ക​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്കു​ന്ന​ത്.

Latest News

Corehub Up